ഇൻസ്റ്റഗ്രാം റീലിനായി ‘ബുർക്ക’ ധരിച്ച് ബൈക്ക് സ്റ്റണ്ട്; യുവാക്കൾ അറസ്റ്റിൽ

ഹൈദരാബാദ്: ‘ബുർക്ക’ ധരിച്ച് ബൈക്ക് സ്റ്റണ്ട് നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. തെലങ്കാനയിലെ ഹൈദരാബാദ് ഓൾഡ് സിറ്റിയിലാണ് സംഭവം. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാനായാണ് യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തി വിഡിയോ ചിത്രീകരിച്ചത്.

സ്വാതന്ത്രദിനമായ ആഗസ്റ്റ് 15നാണ് യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തിയത്. എന്നാൽ, ഇന്നലെ വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

അപകടകരമായി ബൈക്ക് ഓടിക്കുകയും സ്റ്റണ്ട് നടത്തുകയും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുകയും ചെയ്തതിന് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഐ.എസ് സദൻ പൊലീസ് ഇൻസ്പെക്ടർ വെങ്കിട്ട് രാമയ്യ അറിയിച്ചു.

നേരത്തെ, ഉത്തർപ്രദേശ് പൊലീസ് ഗൗതംപള്ളി പ്രദേശത്ത് സ്റ്റണ്ട് ചെയ്ത ബ്ലോഗറുടെ മോട്ടോർ സൈക്കിൾ പിടിച്ചെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ റീൽ ഇടുന്നതിനാണ് മോട്ടോർ സൈക്കിൾ ഉപയോഗിച്ച് ബ്ലോഗർ സ്റ്റണ്ട് ചിത്രീകരിച്ചത്.

'നിങ്ങളുടെ രക്ഷിതാക്കൾക്ക് നിങ്ങളെയോർത്ത് വിഷമമുണ്ടാകില്ല, പക്ഷേ ഞങ്ങൾ പൊലീസുകാരാണ്. നിങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ വാഹനം പിടിച്ചെടുക്കും' -എന്നാണ് ഗൗതംപള്ളി ഇൻസ്‌പെക്ടർ സുധീർ കുമാർ സംഭവത്തിൽ പ്രതികരിച്ചത്. 

Tags:    
News Summary - Five people arrested for performing stunt on bike in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.