ചെന്നൈ: കാഞ്ചീപുരത്തിന് സമീപം 19കാരിയായ കോളജ് വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. വിമൽ കുമാർ (25), മണികണ്ഠൻ (22), ശിവകുമാർ (20), വിഘ്നേഷ് (22), തെന്നരസു (23) എന്നിവരാണ് പ്രതികൾ.
ബംഗളൂരു-പുതുച്ചേരി ഔട്ടർ റിങ് റോഡിൽ കോളജ് പരിസരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാമുകനെ കത്തിമുനയിൽ ഭീഷണിപ്പെടുത്തി നിർത്തിയ പ്രതികൾ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്തശേഷം കടന്നുകളയുകയായിരുന്നു. പെൺകുട്ടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവാണ് പൊലീസിൽ പരാതി നൽകിയത്. പ്രതികളെ കാഞ്ചീപുരം മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.