കോവിഡ്: ആംബുലൻസ്​ സർവിസിന്​ ഫീസ്​ നിശ്ചയിക്കണമെന്ന്​​ സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ്​ രോഗികൾക്ക്​ ഏർപ്പെടുത്തുന്ന ആംബുലൻസ്​ സർവിസുകൾക്ക്​ നിശ്ചിത ഫീസ്​ നിർണയിക്കണമെന്ന്​ സുപ്രീംകോടതി. ആംബുലൻസ്​ സേവനത്തിന്​ അമിത ഫീസ്​ ഈടാക്കുന്നു​െവന്ന വ്യാപക പരാതിയെ തുടർന്നാണ്​ നിർദേശം.

രോഗികളിൽനിന്ന്​ അമിത ഫീസ്​ ഈടാക്കുന്നതിൽ സുപ്രീംകോടതി അതൃപ്​തി പ്രകടിപ്പിച്ചു. സംസ്​ഥാന സർക്കാറുകൾ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി എല്ലാ ജില്ലകളിലും ആംബുലൻസ്​ സംവിധാനം ഏർപ്പെടുത്തണം.

നേരത്തേ, കോവിഡ്​ പരിശോധനക്ക്​ അമിത തുക ഈടാക്കുന്നതിനെതി​രെ സുപ്രീംകോടതി ഇടപ്പെട്ടിരുന്നു. തുടർന്ന്​ കോവിഡ്​ പരിശോധനയുടെ ഫീസ്​ ഏകീകരിക്കണമെന്ന്​ സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്​തു. കൂടാതെ സ്വകാര്യ ആശുപത്രികൾ കോവിഡ്​ ചികിത്സക്ക്​ ഈടാക്കുന്ന അമിത ഫീസിനും സുപ്രീംകോടതി കടിഞ്ഞാണിട്ടിരുന്നു.

Tags:    
News Summary - Fix Reasonable Ambulance Charge For Covid Patients Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.