മാസ്​ക്കില്ലെങ്കിൽ വിമാനത്തിൽ നിന്ന്​​ പുറത്താക്കും

മുംബൈ: മുന്നറിയിപ്പുകൾ നൽകിയിട്ടും കൃത്യമായി മാസ്​ക്​ ധരിക്കാത്ത യാത്രക്കാരുണ്ടെങ്കിൽ അവരെ വിമാനം പൊങ്ങുന്നതിനു​മുമ്പുതന്നെ ഇറക്കിവിടണമെന്ന്​ 'ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷൻ' (ഡി.ജി.സി.എ) വിമാനക്കമ്പനികൾക്ക്​ നിർദേശം നൽകി. കോവിഡ്​ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കു​െന്നന്ന്​ ഉറപ്പാക്കാനാണിത്​. ​

മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ 'പ്രശ്​നക്കാരായ യാത്രക്കാരായി' പരിഗണിക്കാമെന്നും കമ്പനികളെ അറിയിച്ചു. രാജ്യമെമ്പാടുമുള്ള ആഭ്യന്തര വിമാനസർവിസിൽ വർധനയുണ്ടായിട്ടുണ്ട്​. എന്നാൽ, ചിലയിടങ്ങളിൽ കോവിഡ്​ കേസുകളും കൂടി. ഇതോടെയാണ്​ പുതിയ നിർദേശം വന്നത്​. വിമാനയ​ാത്രയുടെ ഒരുക്കത്തിൽ ഉടനീളം മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ അനുരഞ്​ജനം വേണ്ടെന്ന്​ വിമാനത്താവളങ്ങളെ ഉത്തരവിൽ അറിയിച്ചു. ചില യാത്രക്കാർ കോവിഡ്​ പ്രതിരോധത്തിൽ കാണിക്കുന്ന അലംഭാവം ശ്രദ്ധയി​ൽപെട്ടതിനെ തുടർന്നാണ്​ നടപടി.

മാസ്​കില്ലാതെ ആരെയും വിമാനത്താവളത്തിനു​ള്ളിലേക്ക്​ പ്രവേശിപ്പിക്കേണ്ടെന്നാണ്​ കാവൽ ചുമതലയുള്ള സി.ഐ.എസ്​.എഫിനും പൊലീസിനുമുള്ള നിർദേശം. മുന്നറിയിപ്പ്​ നൽകിയിട്ടും മാനദണ്ഡങ്ങൾ ഒരു നിലക്കും പാലിക്കാത്തവരെ സുരക്ഷ ഏജൻസികൾക്ക്​ കൈമാറാം. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കാം.

Tags:    
News Summary - Flyers must wear masks properly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.