ഹിന്ദു, മുസ്​ലിം എന്നത്​ മറക്കൂ, പ്ലാസ്​മ ദാനം ചെയ്യൂ: അരവിന്ദ്​ കെജ്​രിവാൾ

ന്യൂഡൽഹി: മത വ്യത്യാസങ്ങൾ മറന്ന്​ കോവിഡ്​ രോഗികൾക്കായി പ്ലാസ്​മ ദാനം ചെയ്യാൻ ഓർമിപ്പിച്ച്​ ഡൽഹി മുഖ്യമന്ത ്രി അരവിന്ദ്​ കെജ്​രിവാൾ.

രക്തത്തിലെ പ്ലാസ്​മ എല്ലാ മതക്കാരിലും ഒരുപോലെയാണ്​. ഒരു ഹിന്ദുവിൻെറ പ്ലാസ്​മ കൊണ്ട്​ മുസ്​ലിം രോഗിയെ സുഖപ്പെടുത്താം. തിരിച്ചും അങ്ങനെത്തന്നെ.

‘‘എല്ലാവരും പ്ലാസ്​മ ദാനം ചെയ്യാൻ മുന്നോട്ട്​ വരണം. നമുക്കെല്ലാവർക്കും കൊറോണ വൈറസ്​ മൂലമുള്ള പ്രതിസന്ധിയെ അതിജീവിക്കേണ്ടതായുണ്ട്​. ഗുരുതരാവസ്ഥയിലുള്ള ഒരു ഹിന്ദുരോഗി​െയ രക്ഷപ്പെടുത്തുന്നത്​ ഒരു മുസ്​ലിമി​​െൻറ പ്ലാസ്​മയാകാം. ഒരു മുസ്​ലിം ഗുരുതരാവസ്ഥയിലായാൽ ഒരു ഹിന്ദുവിന്​ തിരിച്ചും രക്ഷപ്പെടുത്താം’’ - കെജ്​രിവാൾ പറഞ്ഞു.

കൊറോണ വൈറസ്​ ആരെയും ബാധിക്കും. അതിന്​ ഹിന്ദു, മുസ്​ലിം വ്യത്യാസമില്ല. കോവിഡ്​ രോഗികൾക്കായി നടപ്പാക്കിയ പ്ലാസ്​മ ചികിത്സയുടെ ഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും കെജ്​രിവാൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Forget Hindu-Muslim, donate plasma, save lives from coronavirus: Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.