??.??. ????????

ഇന്നലെ പുറത്താക്കിയ ഡി.എം.കെ നേതാവ്​ ഇന്ന്​ ബി.ജെ.പിയിൽ

ചെ​ന്നൈ: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്​ ഇന്നലെ പുറത്താക്കിയ ഡി.എം.കെ നേതാവ്​ വി.പി. ദുരൈസാമി വെള്ളിയാഴ്ച രാവിലെ ബി.ജെ.പിയിൽ ചേർന്നു. നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും മുൻ ഡി.എം.കെ എം‌.എൽ.‌എയുമാണ്​ ഇദ്ദേഹം. 

ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ എൽ. മുരുകനുമായി കൂടിക്കാഴ്​ച നടത്തിയതിനാണ്​​ ദുരൈസാമിയെ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇന്നലെ പുറത്താക്കിയത്​. എന്നാൽ, പ്രത്യയശാസ്ത്രത്തിൽ ഡി.എം.കെ വ്യതിചലിച്ചതിനാലാണ് പാർട്ടി വിട്ട​തെന്നും നല്ല ലക്ഷ്യങ്ങളുള്ള ഒരു പാർട്ടിയിൽ ചേരുകയാണെന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ദുരൈസാമി പറഞ്ഞു. 

ബി.ജെ.പിയുടെ പ്രവർത്തനം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും പട്ടികജാതി, പട്ടികവർഗക്കാർക്കും വേണ്ടിയാണെന്ന്​ ഏറെ വൈകിയാണ്​ മനസ്സിലായതെന്ന്​ അദ്ദേഹം പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരൻ മാത്രമാണെന്നും അവസരവാദിയല്ലെന്നും അവകാശപ്പെട്ട ദുരൈസാമി ബി.ജെ.പിയിൽ ചേരുന്നത് അമ്മയുടെ മടിത്തട്ടിൽ കിടക്കുന്നതുപോലെയാണെന്നും അഭിപ്രായപ്പെട്ടു.

Tags:    
News Summary - Former DMK leader V.P. Duraisamy joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.