ന്യൂഡൽഹി: 2021ൽ ലോകത്ത് ഏറ്റവുമധികം മാധ്യമപ്രവർത്തകർ ജോലിക്കിടെ കൊല്ലപ്പെട്ടത് ഇന്ത്യയിലെന്ന്. യു.എസിലെ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ് (സി.പി.ജെ) റിപ്പോർട്ടിലാണ് പരാമർശം.
2021 ഡിസംബർ ഒന്നുവരെ ഇന്ത്യയിൽ നാലു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ജോലിയുമായി ബന്ധപ്പെട്ട പ്രതികാരമാണ് കൊലപാതകത്തിന് കാരണം.
ഈ വർഷം ജയിലിലായ ഏഴു മാധ്യമ പ്രവർത്തകർ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്ന് സി.പി.ജെ പറയുന്നു. ലോകത്ത് ഈ വർഷം 24 മാധ്യമപ്രവർത്തകർ ജോലിക്കിടെ മരണപ്പെട്ടു. ഇതിൽ 19 പേർ ജോലിക്കിടെ കൊല്ലപ്പെടുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ റോയിേട്ടഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി ഉൾപ്പെടെ അഞ്ചുപേരാണ് ഏറ്റുമുട്ടലുകളിൽ കൊല്ലെപ്പട്ടത്. കൂടാതെ 19പേർ വിവിധ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചു. എന്നാൽ ജോലിയുമായി ബന്ധപ്പെട്ടാണോ എന്ന കാര്യം വ്യക്തമല്ല.
2021 ഡിസംബർ ഒന്നുവരെ 293 മാധ്യമപ്രവർത്തകർ ലോകത്ത് തടവിലാക്കപ്പെട്ടതായും കണക്കുകൾ പറയുന്നു. 2020ൽ ഇത് 280 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.