ഫാർമസ്യൂട്ടിക്കൽ യൂണിറ്റിൽ തീപിടിത്തം; നാലുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ പറവാഡയിലെ ജെ.എൻ ഫാർമസിയിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ നാലുപേർ മരണപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഖമ്മം സ്വദേശി രാംബാബു ബിംഗി(32), ഗുണ്ടൂരിലെ രാജേഷ് ബാബു തലസില (36), അനകപള്ളി ജില്ലയിലെ കെ കോട്ടപ്പാട് സ്വദേശി രാമകൃഷ്ണ റാപെട്ടി (30),

ചോടവാരം അനകപ്പള്ളി മജ്ജി വെങ്കട്ട റാവു (28) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യെഡ്‍ല സതീഷിനെ ഷീല നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ​ടൊലുയിൻ ലായകത്തിന്റെ ചോർച്ചയാണ് തീപിടിത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകട സമയത്ത് 500 ഓളം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ടായിരുന്നു​വെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി വ്യവസായ മന്ത്രി ഗുഡിവാഡ അമർനാഥ് പറഞ്ഞു.

Tags:    
News Summary - Four killed as fire erupts at Anakapalle pharma unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.