ഉത്തർപ്രദേശിൽ കുടുംബത്തിലെ നാലുപേരെ വെടിവെച്ചു കൊന്നു

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ചുകൊന്നു. അധ്യാപകനായ സുനിലും ഭാര്യ പൂനവും അഞ്ചും രണ്ടും വയസുള്ള കുട്ടികളുമാണ് ​കൊല്ലപ്പെട്ടത്.

കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് സൂചന. ശിവ്രതൻഗഞ്ച് പ്രദേശത്താണ് വ്യാഴാഴ്ച ദാരുണ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം അജ്ഞാതര്‍ കുടുംബത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കവര്‍ച്ച നടത്തിയതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്.പി അനൂപ് കുമാര്‍ സിങ് പറഞ്ഞു. ചന്ദന്‍ വര്‍മ എന്നയാൾക്കെതിരെ ആഗസ്റ്റ് 18ന് പൂനം ഫയല്‍ ചെയ്ത കേസാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പീഡനം, ആക്രമണം, വധഭീഷണി എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനല്‍കി. സിംഗ്പൂര്‍ ബ്ലോക്കിലെ പന്‍ഹോണ കോമ്പോസിറ്റ് സ്‌കൂളിലാണ് സുനില്‍ അധ്യാപകനായി ജോലി ചെയ്യുന്നത്.

Tags:    
News Summary - Four members of a family were shot dead in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.