representational image

ജമ്മുകശ്​മീരിൽ ഏറ്റുമുട്ടൽ; നാല്​ ഭീകരരെ വധിച്ചെന്ന്​ സൈന്യം

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ ഏറ്റുമുട്ടലിനൊടുവിൽ നാല്​ ഭീകരരെ വധിച്ചുവെന്ന്​ സൈന്യം. കുൽഗാമിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. പോംബി, ഗോപാൽപോര ഗ്രാമങ്ങളിലാണ്​ സംഭവം​. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന്​ ക​ശ്​മീർ പൊലീസ്​ ഐ.ജി വിജയ്​ കുമാർ പറഞ്ഞു.

പുൽവാമയിൽ രണ്ട്​ ഭീകരർ പിടിയിലായെന്നും പൊലീസ്​ അറിയിച്ചു. അമിർ ബാഷീർ, മുക്​താർ ഭട്ട്​ എന്നിവരാണ്​ അറസ്റ്റിലായത്​. പതിവ്​ പരിശോധനകൾക്കിടെയാണ്​ ഇരുവരും പിടിയിലായതെന്ന്​ ​പൊലീസ്​ അറിയിച്ചു. രണ്ട്​ കുഴിബോംബുകളും ഇവരിൽ പിടിച്ചെടുത്തിട്ടുണ്ടെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - Four militants killed In Pombai and Gopalpora villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.