ഡാർജീലിങ്ങ്: പ്രത്യേക സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂർഖാലാൻഡ് പ്രക്ഷോഭകർ നടത്തുന്ന സമരം കൂടുതൽ സംഘർഷത്തിലേക്ക്. പൊതുപണിമുടക്കിെൻറ 25ാം ദിനത്തിൽ പൊക്രിബൊങ്ങിൽ സമരക്കാർ പൊലീസ് ക്യാമ്പിന് തീയിടുകയും േബ്ലാക്ക് ഡെവലപ്െമൻറ് ഒാഫിസ് ആക്രമിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം പൊലീസിെൻറ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെന്ന് സമരക്കാർ പറയുന്ന സൂരജ് സുൻദാസ്, സമീർ സുബ്ബ എന്നിവരുടെ മൃതദേഹം വഹിച്ച് ചൗക് ബസാറിലും തഷി ഭൂട്ടിയുടെ മൃതദേഹം വഹിച്ച് സൊനാടയിലും ഗൂർഖാലാൻഡ് ജനമുക്തി മോർച്ച പ്രവർത്തകർ റാലി നടത്തി. ഗൂർഖ നാഷനൽ ലിബറേഷൻ ഫ്രണ്ടും റാലിയിൽ പെങ്കടുത്തു. കഴിഞ്ഞദിവസം സൊനാട പൊലീസ് സ്റ്റേഷനു നേരെയും ആക്രമണമുണ്ടായി. സംഘർഷം രൂക്ഷമായതിനെ തുടർന്ന് 18ന് ചേരാനിരുന്ന ഡാർജീലിങ് കുന്നുകളിലെ കക്ഷികളുടെ സംയുക്ത യോഗം 11ന് നടത്താൻ തീരുമാനിച്ചു.
അതേസമയം, കഴിഞ്ഞദിവസങ്ങളിലെ സംഘർഷങ്ങളിൽ നാല് സമരാനുകൂലികൾ കൊല്ലപ്പെട്ടതായി ജി.ജെ.എം നേതൃത്വം ആരോപിച്ചു. എന്നാൽ, പൊലീസ് ഇക്കാര്യം നിഷേധിച്ചു. മേഖലയിൽ ഒരിടത്തും വെടിവെപ്പുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്.
സംഘർഷാവസ്ഥ രൂക്ഷമായതോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ-ഗൂർഖാലാൻഡ് ടെറിേട്ടാറിയൽ അഡ്മിനിസ്ട്രഷൻ ഒാഫിസുകളുടെ പരിസരങ്ങളിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. മേഖലയിലേക്കുള്ള പ്രധാന വഴികളിൽ ദ്രുതകർമ സേനയെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.