ലക്നോ: ഒാടുന്ന ട്രെയിനിൽ നിന്ന് മക്കളെ പുറത്തേക്കെറിഞ്ഞത് ഭർത്താവെന്ന് യുവതി. യു.പി സ്വദേശിയായ അഫ്രീന ഖാതൂൺ(36) ആണ് ഭർത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. റാബിയ(12), അൽഗുൻ ഖതൂർ(9), മുനിയ(7), ഷാമിന(4) എന്നിവരാണ് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലായത്. ഗുരുതര പരിക്കേറ്റ മുനിയ മരിച്ചിരുന്നു. പരിക്കേറ്റവരിൽ അൽഗുൺ മാത്രമാണ് പൊലീസിനോട് സംസാരിച്ചത്.
ഒക്ടോബർ 23ന് രാത്രി ലക്നോവിനു സമീപം സിതാപൂരിലാണ് സംഭവം. കമഖ്യ-കത്ര എക്സ്പ്രസിൽ നിന്നാണ് അപകടം. ട്രെയിനിൽ സഞ്ചരിക്കവെ ഉറങ്ങുകയായിരുന്ന മക്കളെ പിതാവ് ഇദ്ദു മിയാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുവെന്നാണ് മാതാവിെൻറ ആരോപണം. പെൺകുട്ടികളായതാണ് ഇദ്ദുവിനെ ഇൗ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞത്.
സംഭവം പുറത്ത് പറഞ്ഞാൽ തന്നെയും ഇളയ കുട്ടി ഷെഹ്സാദിയെയും ട്രെയിനിൽ നിന്ന് തള്ളിയിടുമെന്ന് ഇദ്ദു ഭീഷണിെപ്പടുത്തിയതായും അഫ്രീന പറയുന്നു. ഭയം മൂലം താൻ ജമ്മുവരെ നിശബ്ദത പാലിച്ചു. ജമ്മുവിൽ ട്രെയിൻ ഇറങ്ങിയപ്പോൾ അയാൾ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ജോലി ആവശ്യാർഥം ജമ്മുവിലാണ് ഇദ്ദു താമസിക്കുന്നത്. 13 വർഷമായി വിവാഹിതരായിട്ട്. എന്നാൽ ഇതുവരെ തങ്ങളെ സംരക്ഷിക്കുകയോ ജീവിതച്ചെലവിന് പണം നൽകുകയോ ചെയ്തിട്ടില്ല. തെൻറ മാതാവ് ഇദ്ദുവിനോടൊപ്പം പോകാൻ നിർബന്ധിക്കുകയാണെന്നും അഫ്രീന പറയുന്നു.
എന്നാൽ മരുമകനെ കുറിച്ച് നല്ല അഭിപ്രായയമല്ലെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ മാത്രം ക്രൂരനാണ് ഇദ്ദുവെന്ന് കരുതുന്നില്ലെന്നും അഫ്രീനയുടെ മാതാവ് റബീന പറഞ്ഞു.
റെയിൽവേ പൊലീസ് ഇദ്ദുവിെന അന്വേഷിക്കുന്നുണ്ട്. മൊബൈൽ ഫോൺ സിഗ്നൽ പരിശോധിച്ചപ്പോൾ ഇയാൾ ജമ്മുവിലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അതനുസരിച്ചു ജമ്മുവിെലത്തിയ പൊലീസിന് പക്ഷേ, ഇദ്ദുവിനെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.