ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. നാലാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ നിന്നാണ് കുട്ടി താഴെക്ക് വീണത്. മുംബൈയിലെ വിരാർ വെസ്റ്റിൽ താമസിക്കുന്ന ദർശിനി ജയാല്യാണാണ് മരിച്ചത്.

സംഭവം നടക്കുമ്പോൾ പെൺകുട്ടി ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. ​കുട്ടിയുടെ അമ്മ പിതാവിനെ റെയിൽവേ സ്റ്റേഷനിൽ വിടാൻ പോയപ്പോഴായിരുന്നു ദാരുണ സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദർശിനിയും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനം ഓട്ടോറിക്ഷയിലിടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു. പെൺകുട്ടിയുടെ അപകടമരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പിതാവ് സുരേഷിനും മാതാവ് മണിമേഖലക്കുമൊപ്പം വൈ.കെ നഗറിലെ ബച്ച്രാജ് ലൈഫ് സ്​പേസ് ടവറിലെ ഫ്ലാറ്റിലാണ് പെൺകുട്ടി താമസിച്ചിരുന്നു. പെൺകുട്ടി കിടന്നിരുന്ന ബെഡും ജനലും തമ്മിൽ അകലമുണ്ടായിരുന്നില്ല.

Tags:    
News Summary - Four-year-old girl dies after falling from fourth-floor window in Virar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.