കൊച്ചി: വിവാദമായ റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസിനെതിരെ വിയോജനക്കുറിപ്പ ് എഴുതിയതിൽ അസ്വാഭാവികതയില്ലെന്ന് അന്ന് പ്രതിരോധ സെക്രട്ടറിയായിരുന്ന ജി. മോഹൻ കുമാർ. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നതിനെതിരെ എഴുതിയ കുറിപ്പ് വൻ വിവാദത്തിന് വഴിവെച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിെൻറ പ്രതികരണം. ആരോപണങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണ്. ഒരുപിഴവും കണ്ടെത്താനാകാത്ത സുതാര്യമായ കരാറാണ് റഫാൽ ഇടപാടിേൻറത്.
ഇതിൽ പ്രധാനമന്ത്രിയുടെ ഓഫിസിന് ഒരുപങ്കുമില്ലെന്നും സാമ്പത്തിക ക്രമക്കേടുകളുണ്ടായിട്ടില്ലെന്നും മോഹൻകുമാർ പറഞ്ഞു. വിയോജനക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ ആരോപണങ്ങൾ കൃത്രിമമാണ്. റിപ്പോർട്ടിൽ വിയോജനക്കുറിപ്പ് എഴുതിയ സാഹചര്യം വ്യത്യസ്തമാണ്. പ്രധാനമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല. തെൻറ അറിവിൽ റഫാൽ ഇടപാട് സുതാര്യമായിരുന്നു. വർഷങ്ങളുടെ ചർച്ചയാണ് അതിനുവേണ്ടി നടന്നത്. പ്രധാനമന്ത്രിക്ക് ഏതു പ്രതിരോധ ഇടപാടിലും ഇടപെടാനുള്ള അധികാരമുണ്ട്. ഇപ്പോഴത്തെ വിവാദങ്ങൾക്കുപിന്നിൽ രാഷ്ട്രീയതാൽപര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.