ലണ്ടൻ: പെൻസിൽ കൊണ്ട് വരച്ച മഹാത്മാഗാന്ധിയുടെ അപൂർവചിത്രം ലണ്ടനിലെ സോത്ബെയിൽ ലേലത്തിൽ വെക്കുന്നു. ജോൺ ഹെൻട്രി അംഷേവിറ്റ്സ് എന്ന ചിത്രകാരൻ 1931ൽ ഗാന്ധിജിയെ നേരിൽ കണ്ട് പകർത്തിയതാണിത്. വിഖ്യാതമായ വട്ടമേശസമ്മേളനത്തിൽ പെങ്കടുക്കാനായി ഗാന്ധിജി ലണ്ടനിൽ എത്തിയപ്പോഴായിരുന്നു ഇത്.
ഇരുന്നുകൊണ്ട് അതീവ ശ്രദ്ധയോടെ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ചിത്രത്തോടൊപ്പം ഗാന്ധിജിയുടെ തന്നെ വാക്കുകൾ ആയ ‘ട്രൂത്ത് ഇൗസ് ഗോഡ്/എം.കെ ഗാന്ധി/4.12.'31. എന്നും ചേർത്തിട്ടുണ്ട്. 6.72 ലക്ഷത്തിനും 10.09 ലക്ഷത്തിനും ഇടയിലാണ് ചിത്രത്തിന് മൂല്യം കണക്കാക്കിയിരിക്കുന്നത്.
സാധാരണഗതിയിൽ ഗാന്ധിജി ഒൗദ്യോഗിക ഫോേട്ടാകൾക്കും ചിത്രങ്ങൾക്കും നിന്നുകൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഒരു ഒൗദ്യോഗിക പരിപാടിക്കിടെയുള്ള ഇൗ ചിത്രം തീർത്തും അപൂർവമാണെന്ന് സോത്ബെ അധികൃതർ പറയുന്നു. ഗാന്ധിജി താമസിച്ചിരുന്ന കിങ്സ്ലി ഹാളിൽ വെച്ചാണ് ചിത്രകാരൻ അദ്ദേഹത്തെ പകർത്തിയത്. അേദ്ദഹത്തിെൻറ മടക്കത്തിനുശേഷം കിങ്സ്ലി ഹാളുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന പ്രദേശവാസിയായ സ്ത്രീക്ക് നൽകുകയായിരുന്നു. ഇത്രയും കാലം ഇവർ കേടുപാടുകൾ കൂടാതെ അതുസൂക്ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.