വിശാഖപട്ടണം (ആന്ധ്രപ്രദേശ്): ആർ.ആർ. വെങ്കട്ടപുരവും സമീപഗ്രാമങ്ങളും ഇപ്പോഴും ഇരുട്ടിലാണ്, എൽ.ജി പോളിമേഴ്സ് കമ്പനിയിൽനിന്ന് ചോർന്ന വിഷവാതകം ഗ്രാമീണരുടെ ജീവിതത്തെ ഇപ്പോഴും മൂടിനിൽക്കുകയാണ്. അഞ്ചു വയസ്സുകാരൻ മാണിദീപിന് നഷ്ടമായത് അച്ഛനെയാണ്, പിന്നെ സ്വന്തം കണ്ണുകളും. എൽ.ജി പ്ലാൻറിലെ ദിവസക്കൂലിക്കാരനായിരുന്നു മാണിദീപിെൻറ അച്ഛൻ ഗോവിന്ദ രാജു.
വിഷവാതകം ശ്വസിച്ച് രാജു മരിച്ചത് കുടുംബം അറിഞ്ഞത്, പിറ്റേന്ന് പത്രത്തിൽ പടം കണ്ടപ്പോഴാണ്. കാരണം, കണ്ണുതുറക്കാനാകാതെ ആശുപത്രിയിൽ കഴിയുന്ന മാണിദീപിനൊപ്പമായിരുന്നു അവർ. അച്ഛനെ അവസാനമായി കാണാൻ അമ്മായിയുടെ ഒക്കത്തിരുന്നാണ് മാണിദീപ് വന്നത്, കാലുകൾക്ക് പരിക്കേറ്റതിനാൽ അവന് നടക്കാനും കഴിഞ്ഞിരുന്നില്ല. മൂടിയ കാഴ്ചയായി അച്ഛെൻറ ശരീരം അവെൻറ മിഴികളിൽ നിറഞ്ഞു. അമ്മ അബോധാവസ്ഥയിൽ ആശുപത്രിയിലാണ്. ചികിത്സയെ തുടർന്ന് ശനിയാഴ്ച ഏതാനും നിമിഷത്തേക്ക് അവൻ കണ്ണുതുറന്നു, എന്നാൽ വീണ്ടും അടഞ്ഞു.
വിഷവാതകം ശ്വസിച്ച് മരിച്ച 10 വയസ്സുകാരി ഗ്രീഷ്മയുടെ കുടുംബത്തിേൻറത് ഹൃദയം നുറുക്കുന്ന കഥയാണ്. ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഗ്രീഷ്മയുടെ പിതാവ് ട്രാൻസ്പോർട്ട് കോർപറേഷനിൽ മെക്കാനിക്കാണ്. ഗ്രീഷ്മ മരിച്ച വിവരം ശ്വാസതടസ്സവുമായി ആശുപത്രിയിൽ കഴിയുന്ന മാതാപിതാക്കളെയും കുഞ്ഞുസഹോദരനെയും അറിയിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോഴാണ് അമ്മ ലക്ഷ്മിയെ അറിയിച്ചത്.
കിങ് ജോർജ് ആശുപത്രി മോർച്ചറിയിൽനിന്ന് വീട്ടിലേക്ക് മകൾക്കൊപ്പം ലക്ഷ്മിയുമുണ്ടായിരുന്നു. എൽ.ജി പ്ലാൻറിെൻറ ഗേറ്റിനടുത്തെത്തിയപ്പോൾ അവർ പെെട്ടന്ന് ചാടിയിറങ്ങി, മകളുടെ മൃതദേഹം ആംബുലൻസിൽനിന്നെടുത്ത് ഗേറ്റിനുമുന്നിൽ െവച്ച്, ഡി.ജി.പി ഡി.ജി. സവാങ്ങിെൻറ കാൽക്കൽ വീണ് അലറി-ഇൗ കമ്പനിയാണ് എെൻറ മകളെ കൊന്നത്, അവരെ വെറുതെ വിടരുത്.ലക്ഷ്മിയുടെ സഹോദരെൻറ വീട്ടിലെ ആറു പേരും അബോധാവസ്ഥയിൽ ആശുപത്രിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.