ബംഗളൂരു: രണ്ടാം മുല്ലപ്പെരിയാർ എന്നറിയപ്പെടുന്ന കർണാടക വിജയനഗര ഹൊസപേട്ടിലെ തുംഗഭദ്ര അണക്കെട്ടിന്റെ പത്തൊമ്പതാം നമ്പർ ഷട്ടർ തകർന്നു. ഇതുവഴി വൻതോതിൽ വെള്ളം കുത്തിയൊലിച്ചതിനെത്തുടർന്ന് അണക്കെട്ടിന്റെ ഭദ്രത മുൻനിർത്തി 33 ഷട്ടറുകളും തുറന്നുവിട്ടു. ഘോര ശബ്ദത്തോടെ ശനിയാഴ്ച രാത്രി 11.10ഓടെയാണ് കൂറ്റൻ ചങ്ങല തകർന്ന് ഷട്ടർ പൊട്ടിയത്. അനിയന്ത്രിതമായി 35,000 ക്യുസെക്സ് വെള്ളം നദിയിലേക്ക് ഒഴുകുകയായിരുന്നു.
മുഴുവൻ ഷട്ടറുകളും തുറന്നതോടെ ലക്ഷം ക്യുസെക്സിൽ കുറയാത്ത വെള്ളം നദിയിൽ ചേരും. അപകടസാധ്യത ഒഴിവാക്കാൻ റിസർവോയറിലെ ജലനിരപ്പ് 20 അടിയെങ്കിലും താഴ്ത്തേണ്ടതുണ്ട്. അതിന് രണ്ടുലക്ഷം ക്യുസെക്സ് ജലം ഒഴുക്കിവിടണം. തുടർന്ന് അണക്കെട്ടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
തുംഗഭദ്ര, കൃഷ്ണ നദികൾ കടന്നുപോകുന്ന കൊപ്പാൽ, വിജയനഗര, ബെള്ളാരി, റായ്ച്ചൂർ ജില്ലകളിലെ നിവാസികൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ അണക്കെട്ടാണിത്. മുല്ലപ്പെരിയാർ അണക്കെട്ട് 1895ലും തുംഗഭദ്ര 1953ലുമാണ് കമീഷന് ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെ സംസ്ഥാനങ്ങള്‍ ആശ്രയിക്കുന്ന അണക്കെട്ടാണ് തുംഗഭദ്ര. 71 വർഷത്തിനിടയിൽ ആദ്യമായാണ് അണക്കെട്ടിൽ ഇത്തരമൊരു അപകടം സംഭവിക്കുന്നത്.
One of the crest gates at the #TungabhadraDam washed away, resulted in significant discharge of water, after the 29 gates have been opened, High alert for #Flood in downstream areas.
— Surya Reddy (@jsuryareddy) August 11, 2024
The Chief Engineer of the #Tungabhadra Irrigation Zone, has visited the dam.
He says the 19th… pic.twitter.com/CnmQMtehT2
മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിജയനഗർ ജില്ലാ ചുമതലയുള്ള മന്ത്രി സമീർ അഹമ്മദ് ഖാൻ, കൊപ്പാൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ശിവരാജ് തംഗദഗി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മന്ത്രി ശിവരാജ് തംഗദഗി അണക്കെട്ട് സന്ദർശിച്ചു. നഗര വികസന അതോറിറ്റി ചെയർമാൻ എച്ച്.എൻ. മുഹമ്മദ് ഇമാം നിയാസിയും സ്ഥലത്തെത്തി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ചൊവ്വാഴ്ച മുഖ്യമന്ത്രി തുംഗഭദ്ര അണക്കെട്ട് സന്ദർശിക്കും. അണക്കെട്ടിൽ സന്ദർശനം നടത്തിയ മന്ത്രി ഡി.കെ. ശിവകുമാർ സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.