തനിക്കും കുടുംബത്തിന്​ ഐ.എസ്​ കശ്​മീരിൽനിന്ന്​ വധ ഭീഷണിയെന്ന്​ ഗൗതം ഗംഭീർ

തനിക്കും കുടുംബത്തിന്​ ഐ.എസ്​ കശ്​മീരിൽനിന്ന്​ വധ ഭീഷണിയെന്ന്​ ഗൗതം ഗംഭീർ

ന്യൂഡൽഹി: തനിക്കും കുടുംബത്തിനും കശ്​മീർ ഐ.എസ്​ എന്ന തീവ്രവാദ ഗ്രൂപ്പിൽനിന്ന്​ വധഭീഷണി ഉണ്ടായതായി ബി.ജെ.പി എം.പി ഗൗതം ഗംഭീർ. ഗംഭീറിന്‍റെ പരാതിയിൽ ഇദ്ദേഹത്തിനും കുടുംബത്തിനുമുള്ള സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​. ഗംഭീറിന് ഇമെയിൽ വഴിയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എം. പിയുടെ ഡൽഹിയിലെ വസതിക്ക് ചുറ്റുമാണ്​ സുരക്ഷ കർശനമാക്കിയത്​. ചൊവ്വാഴ്ച്ച രാത്രിയിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്നാണ്​ സുരക്ഷ ശക്​തമാക്കിയതെന്ന്​ പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Gautam Gambhir Alleges Death Threat From ISIS Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.