ന്യൂഡൽഹി: ജർമൻ യാത്രികൻ അലക്സ് വെൽഡർ ഇന്ത്യയിലെ മെട്രോ സംവിധാനത്തെക്കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ ചർച്ചയാവുകയാണ്. ഡൽഹിയിലെയും ആഗ്രയിലെയും മെട്രോയുടെ വൃത്തിയെക്കുറിച്ചാണ് അലക്സ് അനുഭവം പങ്കു വച്ചത്.
ഇന്ത്യൻ മെട്രോയുടെ വൃത്തിയും കൈകാര്യം ചെയ്യുന്ന രീതിയെയും ജർമനിയിലെ മെട്രോ സംവിധാനവുമായി അദ്ദേഹം താരതമ്യം ചെയ്തു. ജർമനിയിലെ മെട്രോയെക്കാൾ വൃത്തിയുള്ളതാണ് ഇന്ത്യൻ മെട്രോ എന്നാണ് അലക്സ് പറയുന്നത്. താൻ ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ് രാജ്യത്തെ പൊതുയാത്ര സംവിധാനങ്ങളെക്കുറിച്ചുണ്ടായിരുന്ന എല്ലാ കാഴ്ചപ്പാടുകളും മെട്രോ അനുഭവം മാറ്റി മറിച്ചുവെന്നാണ് ജർമൻ സഞ്ചാരി പറയുന്നത്. ആഗ്രയിലും ഡൽഹിയിലും ഇത്രയും മികച്ച ഒരു മെട്രോ സംവിധാനം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
ചൈനയിലും ജപ്പാനിലും ദക്ഷിണകൊറിയയിലുമൊക്കെ കണ്ടത്പോലെ പ്ലാറ്റ് ഫോം സ്ക്രീൻ ഡോറുകളും സ്ത്രീകൾക്കും മുതിർന്നവർക്കും പ്രത്യേക ഇരിപ്പിടം ഒക്കെ ഡൽഹി മെട്രോക്കുണ്ട്. വ്ലോഗർമാർ ആരും ഡൽഹി മെട്രോക്ക് വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അലക്സ് പങ്കുവെച്ച വീഡിയോയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.