ഹൈദരാബാദ്: വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ജർമ്മൻ യുവതിയെ ക്യാബ് ഡ്രൈവർ ബലാത്സംഗം ചെയ്തു. പഹാഡിഷരീഫ് പൊലീസ് സ്റ്റേഷന് കീഴിലുള്ള മാമിഡിപ്പള്ളിയിൽ തിങ്കാളാഴ്ച രാത്രിയിലാണ് സംഭവം. യുവതി തന്‍റെ സുഹൃത്തിനെ കാണുന്നതിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു.
അവിടെ വച്ച് മറ്റ് സുഹൃത്തുക്കളുമായി കാറിൽ നഗരം ചുറ്റി സഞ്ചരിക്കുകയായിരുന്നു. അവരെ ഇറക്കിയ ശേഷം ഡ്രൈവർ യുവതിയെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. വഴിമധ്യേ, മാമിഡിപ്പള്ളിക്ക് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി അവിടെ വച്ച് ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത സെക്ഷൻ 64 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇപ്പോൾ അവരുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന അഭ്യൂഹങ്ങൾ പൊലീസ് നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.