കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ ശ്വാസകോശം പുറത്തെടുത്ത നിലയിലായിരുന്നു മൃതദേഹം. കുട്ടികളുണ്ടാകാനായി ദുർമന്ത്രവാദം നടത്തുന്നതിനുവേണ്ടിയാണ് കുഞ്ഞിെൻറ ശ്വാസകോശം പുറത്തെടുത്തതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ശനിയാഴ്ച ദീപാവലിക്ക് പടക്കം വാങ്ങാൻ പോയ പെൺകുട്ടിയെ ഗതംപുർ പ്രദേശത്തുനിന്ന് കാണാതാകുകയായിരുന്നു. കുട്ടിയെ തിരഞ്ഞ് ബന്ധുക്കൾ കാട്ടിലെത്തിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് ഞായറാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം കാട്ടിൽനിന്ന് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. സമീപത്തെ മരച്ചുവട്ടിൽനിന്ന് കുട്ടിയുടെ ആഭരണങ്ങളും വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു.
തുടർന്ന് പ്രതികളായ 20കാരൻ അൻകുൽ കുറിൽ, 31കാരൻ ബീരാൻ എന്നിവരെ ഞായറാഴ്ചതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം കുട്ടിയുടെ ശ്വാസകോശം പുറത്തെടുക്കുകയും മുഖ്യആസൂത്രകനായ പരശുറാം കുറിലിന് ദുർമന്ത്രാവാദത്തിനായി കൈമാറുകയായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു.
പരശുറാമിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അറിയാമായിരുന്ന ഇയാളുടെ ഭാര്യയെയും കസ്റ്റഡിലെടുത്തതായി പൊലീസ് പറഞ്ഞു.
1999ൽ വിവാഹം കഴിഞ്ഞ പരശുറാമിനും ഭാര്യക്കും ഇതുവരെ കുട്ടികളുണ്ടായിരുന്നില്ല. തുടർന്ന് കുട്ടികളുണ്ടാകാനായി ദുർമന്ത്രവാദം ചെയ്യാൻ ബന്ധുവായ അങ്കുലിനോടും സുഹൃത്ത് ബീരാനോടും കുട്ടിയെ തട്ടിയെടുത്ത് ശ്വാസകോശം കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മദ്യാസക്തിയിലായിരുന്ന അങ്കുലും ബീരാനും പെൺകുട്ടിയെ തട്ടികൊണ്ടുപോകുകയും ക്രുൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.