ലഖ്നോ: ഉത്തർപ്രദേശിലെ ദേവ്രിയയിൽ വിദ്യാര്‍ഥിയെ സ്‌കൂള്‍ കെട്ടിടത്തിെൻറ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞ് കൊന്നതായി ആരോപണം. ദേവ്‌രിയയിലെ മോഡേൺ മോണ്ടിസോറി ഇൻറർ കോളേജിലെ പ്ലസ് വൺ വിദ്യാർഥിയായ നീതു ചൗഹാനാണ് (15) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഇളവേളയിൽ സ്കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള ടോയ്ലറ്റിൽ പോയ വിദ്യാർഥിയെ കുറച്ച് സമയത്തിന് ശേഷം ചോര വാര്‍ന്ന നിലയില്‍ താഴെ കാണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോ മന:പൂര്‍വ്വം താഴേക്കെറിഞ്ഞതാണെന്ന് സംശയമുണ്ടെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി എന്താണ് സംഭവിച്ചതെന്ന് സഹോദരൻ ചോദിച്ചപ്പോർ മൂന്നാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്നാണ് കുട്ടി പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.
അപകടം 11 മണിക്ക് നടന്നിട്ടും മൂന്നുമണിയോടെയാണ് വിവരം വീട്ടിലറിയിച്ചത്. കുട്ടിയുടെ സഹപാഠികളാണ് അപകട വിവരം അറിയിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്. സ്‌കൂളിലെ സി.സി.ടി.വി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാൽ ദൃശ്യങ്ങൾ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.