ഗുജറാത്തിൽ കൂട്ടബലാത്സംഗം; പെൺകുട്ടിയെ തടവിൽവെച്ച് പീഡിപ്പിച്ചത് 18 ദിവസം

രാജ്കോട്ട്: ഗുജറാത്തിൽ 20 കാരിയെ മൂന്ന് പേർ രണ്ടാഴ്ചയോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ബോതാഡ് ജില്ലയിലെ സ്വകാര്യ ഫാമിലായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയിൽ രൺപൂർ പൊലീസ് കേസെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രതികളിലൊരാളായ ഇന്ദ്രജിത്ത് ഖച്ചറുമായി പരിചയമുണ്ടായിരുന്ന പെൺകുട്ടി ഡിസംബർ 9 ന് ഇയാളുടെ ഫാമിൽ പോയിരുന്നു. മറ്റ് പ്രതികളായ സത്യജിത്ത് ഖച്ചർ, ജയ് വീർ ഖച്ചർ എന്നിവരും ഫാമിൽ ഉണ്ടായിരുന്നുവെന്നും, മദ്യപിച്ച ശേഷം മൂന്ന് പേരും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

18 ദിവസമാണ് സംഘം പെൺകുട്ടിയെ ഫാമിൽ ഒളിപ്പിച്ചത്. ഡിസംബർ 26 ന് പെൺകുട്ടിയെ വിട്ടയക്കാമെന്ന് ഉറപ്പ് നൽകിയ പ്രതികൾ വീട്ടിലേക്ക് മടങ്ങുന്നത് വിലക്കി. പകരം രാജ്ക്കോട്ടിലേക്ക് മടങ്ങണമെന്നും നടന്ന സംഭവങ്ങൾ പുറത്തറിഞ്ഞാൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

ജാംനഗറിലുള്ള ബന്ധുവീട്ടിലെത്തിയ പെൺകുട്ടി സർക്കാർ ആശുപത്രിയിലെത്തുകയും ജാംനഗർ ബി ഡിവിഷൻ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അതേസമയം പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് രൺപൂർ സബ് ഇൻസ്പെക്ടർ കാലിയ പറഞ്ഞു.

Tags:    
News Summary - girl student gang-raped and confined for 18 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.