മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ ഹോസ്റ്റൽ അന്തേവാസികളായ യുവതികളെ പൊലീസുകാർ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. നാല് അംഗങ്ങളുള്ള ഉന്നതസമിതി സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സംഭവം പ്രതിപക്ഷം നിയമസഭയിൽ ചർച്ചയാക്കിയിരുന്നു.
പൊലീസുകാരും പുറത്തുനിന്നുള്ള ഏതാനും ചിലരും ഹോസ്റ്റലിനകത്ത് വന്ന് യുവതികളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ചതായാണ് വാർത്തകൾ. ഇതിന്‍റെ വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.
സംഭവം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. സർക്കാർ ഇത്തരം സംഭവങ്ങൾ അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ബി.ജെ.പി നേതാവ് സുധീർ മുംഗാന്തിവർ ആരോപിച്ചു.
ഇത്തരം സംഭവം നിർഭാഗ്യകരമാണെന്നും നാലംഗസമിതിയോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.