72 മണിക്കൂർ നൽകിയാൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തുന്നത് തെളിയിക്കാം -കെജ്രിവാൾ

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാവില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ അവകാശവാദത്തെ വെല്ലുവിളിച്ച് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. വോട്ടിങ് യന്ത്രം തനിക്ക് നൽകിയാൽ 72 മണിക്കൂറിനുള്ളിൽ കൃത്രിമം നടത്തുന്നത് എങ്ങിനെയെന്ന് തെളിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൃത്രിമം നടത്തിയതായി കണ്ടെത്തിയ മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങൾ  ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചവയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾക്ക് പകരം പേപ്പർ ബാലറ്റുകൾഉപയോഗിക്കണം. കൃത്രിമം നടക്കുമെന്നതിനാൽ ആഗോള തലത്തിൽ തന്നെ പേപ്പർ ബാലറ്റുകളാണ് വികസിത രാജ്യങ്ങളിലടക്കം ഉപയോഗിക്കുന്നത്.  മാർച്ച് 11 നാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. നിയമപ്രകാരം ഈ യന്ത്രങ്ങൾ ഏപ്രിൽ 26 മുമ്പ് ഉപയോഗിക്കാൻ പാടില്ലെന്നും കെജ് രിവാൾ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Give Us An EVM, Will Prove Tampering, Says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.