ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഞാനും കാവൽക്കാരൻ’ കാമ്പയിനെ പരിഹസിച ്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മക്കളെ കാവൽക്കാരൻ ആക്കണമെങ്കിൽ നിങ്ങ ൾ നരേന്ദ്ര മോദിക്ക് േവാട്ടു ചെയ്യൂ, നല്ല വിദ്യാഭ്യാസം കൊടുക്കാനാണെങ്കിൽ ആം ആദ്മി പാർട്ടിക്കും വോട്ടു ചെയ്യൂവെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്തതു ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിെൻറ പരിഹാസം.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കാവൽക്കാരൻ കള്ളനാണെന്ന പ്രയോഗം നിരന്തരം ഉപയോഗിച്ചിരുന്നു. ഇതിെൻറ മുനയൊടിക്കാനായിരുന്നു മോദിയുടെ നേതൃത്വത്തിൽ ഞാൻ കാവൽക്കാരൻ കാമ്പയിൻ ആരംഭിച്ചത്. എന്നാൽ, പ്രതിപക്ഷം പരിഹാസവുമായി രംഗത്തുവന്നതോടെ ഇത് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.