ഡാർജീലിങ്: ശനിയാഴ്ച രാത്രിയുണ്ടായ രണ്ട് ഗ്രനേഡ് ആക്രമണങ്ങളിൽ ബന്ധമാരോപിച്ച് ഗൂർഖ ജൻമുക്തി മോർച്ച (ജി.െജ.എം) നേതാവ് ബിമൽ ഗുരുങ്ങിനെതിരെ യു.എ.പി.എ ചുമത്തി. ഗുരുങ്ങിെൻറ കൂട്ടാളികൾക്കെതിരെയും യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
കലിംപോങ് പൊലീസ് സ്േറ്റഷനിലും ഡാർജീലിങ് പട്ടണത്തിലുമാണ് കഴിഞ്ഞദിവസം സ്ഫോടനങ്ങളുണ്ടായത്. രാത്രി 11ഒാടെ പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ സന്നദ്ധപ്രവർത്തകൻ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീടാണ് ഡാർജീലിങ്ങിലെ ചൗക്ബസാറിൽ കനത്ത ശബ്ദത്തോടെയുള്ള ആക്രമണമുണ്ടായത്. കലിംപോങ്ങിൽ ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷൻ ഒാഫിസ് പ്രക്ഷോഭകർ തീവെച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, എല്ലാ ആക്രമണങ്ങളെയും ജി.െജ.എം അപലപിച്ചിട്ടുണ്ട്. ഗൂർഖാലാൻഡ് സംസ്ഥാനമാവശ്യപ്പെട്ട് ജി.െജ.എം പ്രഖ്യാപിച്ച അനിശ്ചിതകാല സമരം 67ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രക്ഷോഭം ഒളിയാക്രമണങ്ങളിലേക്ക് തിരിഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.