ഗോവ: സ്വതന്ത്ര എം.എൽ.എ ബി.ജെ.പിയിൽ

പ​നാ​ജി: ബി.​ജെ.​പി മ​ന്ത്രി​സ​ഭാം​ഗ​വും സ്വ​ത​ന്ത്ര എം.​എ​ൽ.​എ​യു​മാ​യ ഗോ​വി​ന്ദ്​ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ച്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. 2017 മു​ത​ൽ അ​ദ്ദേ​ഹം ബി.​ജെ.​പി സ​ർ​ക്കാ​റി​ൽ ക​ല- സാം​സ്കാ​രി​ക വ​കു​പ്പ്, ആ​ദി​വാ​സി​ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്നു. ബി.​ജെ.​പി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്​ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ണ്​ സ്ഥാ​നം രാ​ജി​വെ​ച്ച​തെ​ന്ന്​ പ്ര​യോ​ളി​ൽ​നി​ന്നു​ള്ള എം.​എ​ൽ.​എ​യാ​യ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഫെ​ബ്രു​വ​രി 14നാ​ണ്​ ഗോ​വ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​.

അതിനിടെ, ഗോവയിൽ ക്രിസ്ത്യൻ മേഖലകളിൽ നിർണായക സ്വാധീനമുള്ള ബി.ജെ.പി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക മന്ത്രിയും കലാൻഗ്യൂട്ട് എം.എൽ.എയുമായ മൈക്കൽ ലോബോ, മായേം എം.എൽ.എ പ്രവീൺ സാന്‍റ്യ, കാര്‍ട്ടോലിം എം.എല്‍.എ അലീന സല്‍ദാന, വാസ്‌കോയില്‍ നിന്നുള്ള മറ്റൊരു ക്രിസ്ത്യന്‍ എം.എല്‍.എ കാര്‍ലോസ് അല്‍മേഡ എന്നിവരാണ് അടുത്തിടെ പാർട്ടി വിട്ടത്. വെലിം എം.എല്‍.എയും മന്ത്രിയുമായ ഫിലിപ്പ് നേരി റോഡ്രിഗസ്, നുവെം എം.എല്‍.എ വില്‍ഫ്രെ ഡിസൂസ എന്നിവരും ഉടന്‍ ബി.ജെ.പി വിടുമെന്നാണ് സൂചന.

ബി.ജെ.പിയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഏത് പാർട്ടിക്കാകും ഗുണകരമാവുകയെന്ന് കാത്തിരുന്ന് കാണണം. മൈക്കൽ ലോബോയെ ചാക്കിടാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. വടക്കന്‍ ഗോവയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ലോബോ. അവിടെയുള്ള 5, 6 മണ്ഡലങ്ങളില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ട്. ബി.ജെ.പി സാധാരണക്കാരുടെ പാര്‍ട്ടിയല്ലാതായി മാറിയെന്ന് ആരോപിച്ചാണ് ലോബോ പ്രാഥമികാംഗത്വവും എം.എൽ.എ സ്ഥാനവും രാജിവെച്ചത്. സാധാരണ പ്രവര്‍ത്തകന് ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രാധാന്യമില്ലെന്നാണ് വോട്ടര്‍മാരും പരാതിപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ലോബോയെ ചാക്കിടുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ വടക്കന്‍ ഗോവയില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും. ടി.എം.സിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ലോബോയുമായി ചർച്ച നടത്തുന്നുണ്ട്.

Tags:    
News Summary - Goa: Independent MLA, minister Govind Gaude to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.