മുംബൈ: പക്ഷിയിടിച്ചതിനെ തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. 174 യാത്രക്കാരുമായി ഡൽഹിയിൽനിന്നും പട്നക്ക് പുറപ്പെട്ട ഗോ^എയർ ജി8 140 വിമാനമാണ് ശനിയാഴ്ച രാവിലെ 10.30ഒാടെ തിരിച്ചിറക്കിയത്. ഡൽഹിയിൽനിന്നും പറന്നുയരുന്നതിനിടെയാണ് പക്ഷിയിടിച്ചത്. തുടർന്ന് സുരക്ഷ പരിശോധനക്കായി പൈലറ്റിനോട് വിമാനം തിരിച്ചിറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗോ എയർ അധികൃതർ പറഞ്ഞു. മറ്റൊരു വിമാനത്തിൽ 174 യാത്രക്കാരെയും പട്നയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.