ന്യൂഡൽഹി: ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കാനുള്ള ചണ്ഡീഗഡ് സർക്കാർ തീരുമാനത്തിനെതിരെ പാർലമെന്‍റിന് പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. ക്രൈസ്തവ വിരുദ്ധ നീക്കത്തിൽ നിന്നും ബി.ജെ.പി സർക്കാർ പിൻമാറണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ സമുദായത്തോടുള്ള ബി.ജെ.പിയുടെ മനോഭാവം ഒരിക്കൽ കൂടി പുറത്തുവന്നുവെന്ന് പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യനികൾ ഭയന്നാണ് ജീവിക്കുന്നത്. ക്രിസ്ത്യാനികൾ സമാധാനപരമായി ജീവിക്കാനും സഹവർത്തിക്കാനും അവർ ആഗ്രഹിക്കുന്നില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു കവാടത്തിന് മുമ്പിൽ എം.പിമാർ പ്രതിഷേധിച്ചത്.
വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി ലോക്സഭ സ്പീക്കർക്ക് അടിയന്തിര പ്രമേയ നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.