ലഖ്നോ: ചികിത്സയിലിരുന്ന കുട്ടികൾ ഒാക്സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ ബാബാ രാഘവ് ദാസ് ഗവ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഡോ. രാജീവ് മിശ്ര, ഭാര്യ ഡോ. പൂർണിമ ശുക്ല എന്നിവരെയാണ് ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് പിടികൂടിയത്.
കുട്ടികളുടെ കൂട്ട മരണത്തെതുടർന്ന് ആഗസ്റ്റ് 12ന് മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു. ധാർമിക ഉത്തരവാദിത്തം ഏെറ്റടുത്ത് അന്നുതന്നെ അദ്ദേഹം രാജിവെച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അേന്വഷണത്തിൽ പ്രിൻസിപ്പലുൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളുടെ വാർഡിെൻറ ചുമതലയുണ്ടായിരുന്ന ഡോ. കഫീൽ ഖാെന കണ്ടെത്താനായില്ലെന്ന് സീനിയർ എസ്.പി അനിരുദ്ധ് സിദ്ധാർഥ പങ്കജ് പറഞ്ഞു.
വസ്തുതകൾ മറച്ചുവെച്ചതിനും തെറ്റായ സത്യവാങ്മൂലം നൽകിയതിനും ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ നിബന്ധനകൾക്കെതിരെ പ്രവർത്തിച്ചതിനും കഫീലിനെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.