ഡാർജീലിങ്: പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനം ആവശ്യപ്പെട്ട് ഗൂർഖ ജൻമുക്തിമോർച്ചയുടെ (ജി.ജെ.എം) സമരം തുടരുന്നതിനിടെ ഡാർജീലിങ്ങിൽ ആറാം ദിവസവും ജനജീവിതം തടസ്സപ്പെട്ടു. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള എല്ലാ കടകളും അടച്ചിരിക്കുകയാണ്. ക്രമസമാധാനം തകർന്നതിനാൽ സുരക്ഷസേനയെ വിന്യസിച്ചിട്ടുണ്ട്. സമരക്കാർ സമൂഹമാധ്യമങ്ങളിലൂെട പ്രചാരണം നടത്തുന്നത് തടയാൻ മൂന്നാം ദിവസവും ഇൻറർനെറ്റ് സേവനം നിർത്തിവെച്ചു. കഴിഞ്ഞ ദിവസം പ്രേക്ഷാഭകർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കോലം കത്തിച്ചിരുന്നു.
അതേസമയം, ഗൂർഖ ജൻമുക്തി മോർച്ച ചൊവ്വാഴ്ച വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനെ സന്ദർശിച്ച് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചു. ജി.എൻ.എൽ.എഫ്, ബി.ജെ.പി, കോൺഗ്രസ് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പെങ്കടുത്തു. അനിശ്ചിതകാല സമരം നിർത്തണമെന്ന് യോഗത്തിൽ സംസാരിച്ച ജൻ ആന്ദോളൻ പാർട്ടി നേതാവ് ഹർക ബഹാദൂർ ഛേത്രി ആവശ്യപ്പെട്ടു. വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി മമത ബാനർജി ജൂൺ 22ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.