പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കൂട്ടി; ചില്ലറ വിൽപന വിലയിൽ മാറ്റമില്ല

പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കൂട്ടി; ചില്ലറ വിൽപന വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കൂട്ടി കേന്ദ്ര സർക്കാർ. രണ്ട് രൂപയാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂ​​ഡോയിൽ വിലയിൽ വൻ വിലക്കുറവാ​ണുള്ളത്. ഇതോടെ, ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കില്ല. പകരം ഈ സാഹചര്യത്തിൽ തിരുവ കൂട്ടി കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക ആശ്വാസം തട്ടിയെടുക്കുകയാണ്. 

തുടക്കത്തിൽ എക്സൈസ് തിരുവയാണ് കേ​ന്ദ്രസർക്കാർ കൂടിയത്. ഈ വാർത്ത പുറത്തായതോടെ ജനത്തിന് തിരിച്ചടിയാകു​മെന്ന് കരുതിയിരുന്നു.  എന്നാൽ, വിപണിയെ ബാധിക്കില്ലെന്ന് സർക്കാർ വാർത്താകുറിപ്പ് ഇറക്കുകയായിരുന്നു.

ഇതോടെയാണ് ക്രൂ​ഡോയിൽ വിലയിൽ വന്ന വൻ കുറവ് ജനത്തിന് ആന​ുകൂല്യമായി മാറുന്നതിന്, പകരം തിരുവ വർധിപ്പിച്ച് ആ തുക സർക്കാർ തട്ടിയെടുക്കുകയാണുണ്ടായത്. ട്രംപിന്റെ വ്യാപാര നയം കാരണം കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ക്രൂഡോയിൽ വില മാറിയിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതിന്റെ നേട്ടം ജനത്തിന് ലഭിക്കുമെന്നാണ് സാധാരണ സർക്കാർ പറയാറ്. എന്നാൽ, കേ​ന്ദ്ര സർക്കാറിന്റെ പുതിയ നീക്കം അനുസരിച്ച് അ​ന്തരാഷ്ട്ര വിപണിയിലെ വിലക്കുറവ് ജനത്തിന് നേട്ടമാകില്ല.


Tags:    
News Summary - Govt increases excise duty on petrol diesel by Rs 2 per litre consumers not to be hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.