മനുഷ്യക്കടത്ത്​ തടയാൻ എൻ.​െഎ.എക്ക്​ കീഴിൽ പുതിയ യൂണിറ്റ്​

ന്യൂഡൽഹി: സ്​ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക പീഡനമുൾപ്പടെയുള്ള കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എൻ.​െഎ.എക്ക്​ കീഴിൽ മനുഷ്യക്കടത്ത്​ തടയാൻ പുതിയ യൂണിറ്റ്​ തുടങ്ങാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ലൈംഗിക തൊഴിലിനുൾപ്പടെ ഇന്ത്യയിൽ ​ വൻതോതിൽ സ്​ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുണ്ട്​. ​ ഇതിനെതിരെ ഫലപ്രദമായ പ്രതിരോധ സംവിധാനം ഉണ്ടാക്കുന്നതി​​​െൻറ ഭാഗമായാണ്​ എൻ.​െഎ.എക്ക്​ കീഴിൽ മനുഷ്യക്കടത്തിനെതിരായ യൂണിറ്റ്​ തുടങ്ങാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്​. ഇതിനായി നിർഭയ ഫണ്ടിൽ നിന്ന്​ 324 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്​ ഇന്ത്യക്കകത്തും പുറത്തും കണ്ണികളെ കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കുന്നതിനായി എൻ.​െഎ.എക്ക്​ സമാനമായ എജൻസിയെ നിയോഗിക്കണമെന്ന്​ വനിത ശിശു ക്ഷേമ വികസന മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്​ ശിപാർശ നൽകിയിരുന്നു. ഇതും പുതിയ നീക്കത്തിന്​ കേന്ദ്രസർക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്​.

എന്നാൽ യൂണിറ്റ്​ എൻ.​െഎ.എക്ക്​ കീഴിലാക്കുന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമായിട്ടില്ലെന്നാണ്​ വാർത്തകൾ. മന്ത്രിസഭായോഗം ചേർന്നതിന്​ ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. വിദേശകാര്യ മന്ത്രാലയത്തി​​​െൻറ നിർദേശം കൂടി വിഷയത്തിൽ പരിഗണിക്കും.

Tags:    
News Summary - Govt plans anti-human trafficking unit under NIA-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.