ന്യൂഡൽഹി: ഉൽപാദനത്തിലുണ്ടായ ഇടിവിനെതുടർന്ന് വില ഉയരുന്ന സാഹചര്യത്തിൽ 70,987 ടൺ സവാള വാങ്ങി സംഭരിച്ച് സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ ചില്ലറ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ വർഷം ഇതേകാലയളവിൽ 74,071 ടൺ സവാളയാണ് സംഭരിച്ചിരുന്നത്. അഞ്ച് ലക്ഷം ടൺ സവാള സംഭരിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. ഉപഭോക്തൃകാര്യ വകുപ്പ് സമാഹരിച്ച കണക്കുകൾ പ്രകാരം നിലവിൽ സവാള കിലോക്ക് 38.67 രൂപയാണ് ശരാശരി വില. 2023-24 വർഷത്തിൽ ഉൽപാദനത്തിൽ 20 ശതമാനം കുറവുണ്ടായതാണ് വില വർധനക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.