ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കിയാല്‍ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങും-കെജ്‍രിവാള്‍

ന്യൂഡൽഹി: 2019ലെ ​േലാക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പായി ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ഡല്‍ഹിക്കാർ ബി.ജെ.പിക്ക് വോട്ട് കുത്തുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എ.എ.പി ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 

നിയമസഭാ പ്രത്യേക സമ്മേളനത്തിന്‍റെ അവസാന ദിവസമാണ്​ കെജ്​രിവാളി​​​​െൻറ ഞെട്ടിക്കുന്ന പ്രസ്​താവന. സംസ്ഥാന പദവി നല്‍കിയില്ലെങ്കില്‍ ബി.ജെ.പിക്കാര്‍ ഡല്‍ഹി വിടണമെന്ന് ജനങ്ങള്‍ ബോര്‍ഡ് തൂക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഇന്ന്​ പാസാക്കി. 

എ.എ.പി അധികാരത്തിലേറിയത് മുതല്‍ പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. സംസ്ഥാന പദവിക്കായുള്ള സമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോട്​ ഉപമിച്ച കെജ്‍രിവാള്‍ ക്വിറ്റ് ഇന്ത്യ സമരത്തിന് സമാനമായി ക്വിറ്റ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സമരം എ.എ.പി തുടങ്ങുമെന്നും വിശദീകരിച്ചു. 

Tags:    
News Summary - Grant statehood to Delhi, will campaign for you in 2019 elections, Arvind Kejriwal tells BJP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.