ന്യൂഡൽഹി: കഴിഞ്ഞ വർഷം നികുതി ഉദ്യോഗസ്ഥർ കണ്ടെത്തിയത് 40,000 കോടിയുടെ നികുതിവെട്ടിപ്പ്. വ്യാജ ഇൻവോയിസുകളും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിമുകളും ഉപയോഗിച്ചാണ് ജി.എസ്.ടിയിൽ വ്യാപക തട്ടിപ്പ് നടത്തിയത്. ജി.എസ്.ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് 5700ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 40,000 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
പരോക്ഷ നികുതി വകുപ്പ് ഡയറക്ടർ ജനറൽ ഓഫ് ജി.എസ്.ടി ഇന്റലിജൻസ് വകുപ്പുമായി ചേർന്നാണ് റെയ്ഡുകൾ നടത്തിയത്. രാജ്യത്തെ ഈസ് ഓഫ് ഡുയിങ് സാഹചര്യത്തിന് ക്ഷതമേൽക്കാത്ത തരത്തിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചു.
കഴിഞ്ഞ വർഷം മുതൽ തന്നെ നികുതി സമ്പ്രദായത്തിലെ തട്ടിപ്പുകൾ കണ്ടെത്താനുള്ള പരിശോധനകൾ നികുതി വകുപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നികുതിവെട്ടിപ്പ് കണ്ടെത്താനായത്. ഇതിന് പുറമേ നികുതിവെട്ടിപ്പുകൾ കുറക്കാൻ ജി.എസ്.ടി കൗൺസിലിന്റെ നിർദേശപ്രകാരം സി.ജി.എസ്.ടി ആക്ട് 2017ൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരുന്നു. ജനുവരി ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.