ന്യൂഡൽഹി: ചരക്കുസേവനനികുതിസമ്പ്രദായം ജൂലൈ ഒന്നിനുതന്നെ നിലവിൽവരുമെന്നും നടപ്പാക്കൽ വൈകുമെന്ന കിംവദന്തികൾ ചെവിക്കൊള്ളരുതെന്നും കേന്ദ്രസർക്കാർ. ജി.എസ്.ടി നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് ചില വ്യവസായികൾ ആവശ്യപ്പെടുന്നുണ്ട്. പശ്ചിമബംഗാൾ ധനമന്ത്രി അമിത് മിശ്രയും ഇക്കാര്യം ഉന്നയിച്ചു.
എന്നാൽ, സർക്കാർ മുൻതീരുമാനത്തിലുറച്ച് മുന്നോട്ടുപോകുമെന്ന് ധനകാര്യമന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കുന്നു. സെൻട്രൽ ബോർഡ് ഒാഫ് എക്സൈസ് ആൻഡ് കസ്റ്റംസ് സംസ്ഥാന സർക്കാറുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ജി.എസ്.ടി നടപ്പാക്കൽ വൈകുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് റവന്യൂസെക്രട്ടറി ഹസ്മുഖ് അധിയ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.