അഹ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ശ്വേത ബ്രംഭട്ട് ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് ഗ്രൂപ്പിസത്തിൽ മുങ്ങിയെന്നും പാർട്ടിക്ക് നയവീക്ഷണമില്ലെന്നും ആരോപിച്ചാണ് രാജി. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറിലെത്തിയപ്പോൾ ശ്വേത അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഗുജറാത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനാവശ്യമായ മാറ്റങ്ങൾ സംബന്ധിച്ച് താൻ നിരവധി തവണ രാഹുൽ ഗാന്ധിക്ക് ഇ-മെയിലുകൾ അയച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രാജിക്കത്തിൽ അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.