ഗാന്ധിനഗർ: ഗുജറാത്തിൽ വീണ്ടും വൻ ലഹരിവേട്ട. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്. 1439 കോടി രൂപ വില വരുന്ന 205.6 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയത്.
ഉത്തരാഖണ്ഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിനായി വന്ന കൺസൈൻമെന്റിലാണ് ലഹരി കണ്ടെത്തിയത്. കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്ന സൂചന. ഇറാനിലെ ബാണ്ഡർ അബ്ബാസ് തുറമുഖത്ത് നിന്നാണ് ലഹരി എത്തിയത്. 17 കണ്ടൈനറുകളിലായി 10,318 ബാഗിലാണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ചരക്ക് ഇറക്കുമതി ചെയ്തയാളെ സംബന്ധിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉത്തരാഖണ്ഡിൽ ഇയാൾക്ക് സ്ഥിരവിലാസമുണ്ടായിരുന്നില്ല. പിന്നീട് ഇയാളെ കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളിൽ ഡി.ആർ.ഐ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് പഞ്ചാബിൽ നിന്നും മയക്കുമരുന്ന് ഇറക്കുമതി ചെയ്തെന്ന് സംശയിക്കുന്നയാളെ ഡി.ആർ.ഐ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.