ന്യൂഡൽഹി: മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായ നിതിൻ പട്ടേലിനെ പശു ഇടിച്ചിട്ടു. തിരംഗയാത്രക്കിടെയായിരുന്നു സംഭവം. ഇടതുകാലിന് പരിക്കേറ്റ നിതിൻ പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മന്ത്രിയായിരുന്നു തിരംഗ യാത്ര നയിച്ചിരുന്നത്. ഇതിനിടെ ജാഥക്കിടയിലേക്ക് പശു ഇരച്ചെത്തുക്കുകയായിരുന്നു.
തുടർന്ന് പശുവിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ബാലൻസ് തെറ്റിയ നിതിൻ പട്ടേൽ നിലത്തു വീഴുകയായിരുന്നു. കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻചാർജാണ് സംഭവത്തിന്റെ വിഡിയോ പങ്കുവെച്ചത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയെ തെരുവ് പശു ആക്രമിച്ചുവെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്.
ആം ആദ്മി പാർട്ടിയും സംഭവത്തിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ആരാണ് ഇതിന് ഉത്തരവാദിയെന്നും ആം ആദ് മി പാർട്ടി ചോദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.