സൂറത്ത്: ഗുജറാത്തിലെ ചായക്കടക്കാരനിൽ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 650 കോടിയുടെ സ്വത്ത്. സൂറത്ത് സ്വദേശിയായ കിഷോർ ബജ് വാലയിൽനിന്നും കുടുംബത്തിൽനിന്നുമാണ് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്.
50 കിലോഗ്രാം വെള്ളി, 1.3 കിലോ ഡയമണ്ട്, 6.5 കോടിയുടെ കറൻസി, സ്വർണം എന്നിവയാണ് ഇയാളുടെയും കുടുംബത്തിെൻറയും ബാങ്ക് ലോക്കറിൽനിന്ന്പിടിച്ചെടുത്തത്. സർക്കാരിെൻറ നോട്ട് പിൻവലിക്കൽ നടപടിക്കുശേഷം ഇയാൾ ഒരു കോടിയിലേറെ രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായും ഇയാളുടെ ബന്ധുക്കൾക്ക് 40ൽ കുടുതൽ ബാങ്ക് അക്കൗണ്ടുകളിൽ ഉള്ളതായും അധികൃതർ പറഞ്ഞു.
മുപ്പത് കൊല്ലമായി സൂറത്തിലെ ഉദ്നയിൽ ചായക്കട നടത്തുന്ന ഇയാൾ പത്ത് വർഷത്തിനിടെ പണമിടപാടിലേക്ക് തിരിഞ്ഞിരുന്നു. ബജ്വാലയും മകൻ ജിതേന്ദ്രയും ബി.ജെ.പിയുടെ സ്കാർഫ് അണിഞ്ഞ് നിൽക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഏതെങ്കിലും സംഘടനയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ബജ്വാല പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.