ട്രാൻസ്​ജെൻഡർ സ്​ത്രീയെ കൊലപ്പെടുത്തിയ യുവാവ്​ പിടിയിൽ

ഗുഡ്​ഗാവ്​: ട്രാൻസ്​ജെൻഡർ സ്​ത്രീയെ കൊലപ്പെടുത്തിയ യുവാവ്​ പിടിയിൽ. വെള്ളിയാഴ്​ച രാത്രി പൊലീസ്​ പരിശോധനക്കിടെയാണ്​ സുരേന്ദ്രർ ​പിടിയിലായത്. സുരേന്ദ്രറിൽ നിന്ന്​ പിസ്​റ്റലുകളും മൂന്ന്​ കാട്രിഡ്​ജുകളും കണ്ടെടുത്തിട്ടുണ്ട്​.

റോത്തക്​ സുരമൽ സ്​റ്റേഡിയം മെട്രോ സ്​റ്റേഷനടുത്ത്​ പരിശോധന നടത്തുന്നതിനിടെയാണ്​ ഇയാൾ പിടിയിലായത്​. ബാരിക്കേഡ്​ വെട്ടിച്ച്​ കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ്​ ഇയാളെ പിന്തുടർന്ന്​ പിടികൂടുകയായിരുന്നു.

പിന്നീട്​ വിശദമായി നടത്തിയ ചോദ്യം ചെയ്യലിൽ രജനി എന്ന ട്രാൻസ്​ജെൻഡർ സ്​ത്രീയെ കൊന്നിട്ടുണ്ടെന്ന്​ ഇയാൾ സമ്മതിച്ചു. നവംബർ 28നായിരുന്നു സംഭവം. പണവുമായി ബന്ധപ്പെട്ട തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചത്​.

Tags:    
News Summary - Gurugram: 28-yr-old man held for killing transgender woman-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.