ന്യൂഡല്‍ഹി: ഹജ്ജ് ചെയ്യുന്നതിന് അഞ്ചാംതവണ അപേക്ഷിച്ച 65 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെത്തന്നെ അവസരം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഇൗ വർഷത്തെ അഞ്ചാംതവണക്കാരായ അപേക്ഷകരില്‍ 65 വയസ്സ് കഴിഞ്ഞവരുടെ കൃത്യമായ കണക്ക് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയ കോടതി ഇത് ലഭിച്ച ശേഷം അവസരം നൽകുന്നത് പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. പുതിയ ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാറിെൻറ നടപടി ചോദ്യംചെയ്ത് കേരള ഹജ്ജ് കമ്മിറ്റി നല്കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിെൻറ നിര്‍ദേശം.
കേന്ദ്രസര്‍ക്കാര്‍ നയംമാറ്റിയത് കാരണം ഇൗ വർഷം അപേക്ഷകരുടെ കുറവുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹജ്ജ് കമ്മിറ്റിക്കു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണും അഡ്വ. ഹാരിസ് ബീരാനും കോടതിയില്‍ ചൂണ്ടിക്കാട്ടി. നാലുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവരുടെ എണ്ണം കഴിഞ്ഞവര്‍ഷം 13,311 ആയിരുന്നു. നയം മാറിയതോടെ 11,050 പേര് മാത്രമാണ് ഇൗ വർഷം അപേക്ഷിച്ചത്. ഇതില്‍ 1468 പേര് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അഞ്ചാംതവണ അപേക്ഷിച്ച 9682 പേര്‍ക്ക് അവസരം ലഭിച്ചില്ല. അഞ്ചാംവര്‍ഷക്കാരില്‍ ഭൂരിഭാഗവും പ്രായാധിക്യം ചെന്ന 65നു മുകളിലുള്ളവരുമാണെന്നും അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. ഇതേത്തുടർന്ന് 65 വയസ്സിനു മുകളിലുള്ളവരുടെ കണക്ക് ചോദിച്ച കോടതി എണ്ണം ലഭിച്ചാൽ പരിഗണിക്കാമെന്നും വ്യക്തമാക്കുകയായിരുന്നു.
കൂടുതല്‍ പേര് ഹജ്ജിന് പോവുന്ന കരിപ്പൂരിനെ സംസ്ഥാനത്തെ ഹജ്ജ് എംബാർക്കേഷന്‍ പോയൻറായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അഡ്വ. ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ പുതിയ കേന്ദ്ര ഹജ്ജ് നയവുമായി ബന്ധെപ്പട്ട മറ്റു കാര്യങ്ങളിലേക്ക് കോടതി കടന്നില്ല. കേസ് വീണ്ടും ഫെബ്രുവരി 19ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.