നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾദൈവങ്ങൾക്ക്​ വധശിക്ഷ നൽകണം- ബാബ രാംദേവ്​

കോട്ട(രാജസ്​ഥാൻ): നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾ​ൈദവങ്ങൾക്കും ബാബമാർക്കും വധശിക്ഷ നൽകണമെന്ന്​ യോഗ ഗുരു ബാബ രാംദേവ്​. പരിധി ലംഘിക്കുന്നവരെ ജയിലിലേക്ക്​ അയക്കുക മാത്രമല്ല, മരണം വരെ തൂക്കി ​െകാല്ലുകയാണ്​ വേണ്ടത്​. അതിൽ യാതൊരു വിട്ടുവീഴ്​ചയും പാടില്ലെന്നും രാംദേവ്​ പറഞ്ഞു. 

കാവി വസ്​ത്രം ധരിക്കുന്നതു മാത്രമല്ല മതാചാര്യനാവാനുള്ള മാനദണ്ഡം. ഏതൊരു ജോലിക്കും അതി​േൻറതായ പരിമിതികളും പെരുമാറ്റ ചട്ടങ്ങളും ഉള്ളതുപോലെ ബാബമാർക്കുമുണ്ട്​. കാവി വസ്​ത്രം ധരിക്കുന്നതിനാൽ ഒരാളെ ബാബ എന്നു വിളിക്കാനാവില്ലെന്നും അത്​ സ്വഭാവഗുണത്തിൽ അധിഷ്​ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പ്രഖ്യാപിത ആൾദൈവമായ ദാതി മഹാരാജിനെതിരെ ബലാത്സംഗ കുറ്റം ഉയർന്നുവന്നതി​​​െൻറ പശ്ചാത്തലത്തിലായിരുന്നു രാംദേവി​​​െൻറ പ്രതികരണം​. രണ്ടു വർഷം മുമ്പ് ആശ്രമത്തിൽ​ വെച്ച്​​ അനുയായിയെ ബലാത്സംഗം ചെയ്​തെന്ന പരാതിയിൽ​ ദാതി മഹാരാജിനെതിരെ കേസെടുത്തിരുന്നു. ഇൗ കേസ്​ ഡൽഹി ക്രൈംബ്രാഞ്ചിന്​ കൈമാറിയിരിക്കുകയാണ്​.

Tags:    
News Summary - Hang godmen involved In illegal activities: Baba Ramdev-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.