മഹാരാഷ്​ട്രയിൽ ബി.ജെ.പി സഖ്യം; ഹരിയാനയിൽ ഇഞ്ചോടിഞ്ച്​

ന്യൂഡൽഹി: രണ്ട്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്​ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം മുന് നേറു​േമ്പാൾ ഹരിയാനയിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​.

ഹരിയാനയിൽ37 സീറ്റുകളിലാണ്​ ബി.ജെ.പി ലീഡ്​ ചെയ്യുന്നത് ​. 32 സീറ്റുകളുമായി കോൺഗ്രസ്​ പിന്നിലുണ്ട്​. 10 സീറ്റുകളുള്ള ജെ.ജെ.പിയാവും ഇവിടെ നിർണായക ശക്​തിയാവുക. മറ്റുള്ളവർക്ക്​ 9 സീറ്റുകളുമുണ്ട്​.

മഹാരാഷ്​ട്രയിൽ 157 സീറ്റുകളിലാണ്​ ബി.ജെ.പി-സേന സഖ്യം മുന്നേറുന്നത്​. 102 സീറ്റുകളിൽ കോൺഗ്രസ്​-എൻ.സി.പി സഖ്യവും ലീഡ്​ ചെയ്യുന്നുണ്ട്​.

സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക്​ ​േകാൺഗ്രസും ബി.ജെ.പിയും ഹരിയാനയിൽ തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രി അമിത്​ ഷാ ഹരിയാന മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക്​ വിളിപ്പിച്ചു.​ ജെ.ജെ.പിയുമായി ചേർന്ന്​​ കോൺഗ്രസും സഖ്യ രൂപീകരണത്തിനുള്ള നീക്കം തുടങ്ങിയതായാണ്​ വാർത്തകൾ.

Tags:    
News Summary - Hariyana-maharashtra election results-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.