ന്യൂഡൽഹി: മുസ്ലിംകൾ അല്ലാത്ത അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ പാസായാല്‍ താന്‍ മുസ്ലിമാകുമെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ഹര്‍ഷ് മന്ദര്‍. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി ഐസയുടെ നേതൃത്വത്തിൽ ജെ.എന്‍.യു കാമ്പസിൽ നടന്ന പരിപാടിക്കിടെയാണ് ഹർഷ് മന്ദർ ഇക്കാര്യം വ്യക്തമാക്കിയത്.
‘പൗരത്വ ഭേദഗതി ബില്‍ പാസായാല്‍, ഞാന്‍ മുസ്ലിമായി പ്രഖ്യാപിക്കും. രണ്ടാമതായി, തിരിച്ചറിയല്‍ തെളിയിക്കാന്‍ ഒരു രേഖയും ഞാന്‍ ഹാജരാക്കില്ല. മൂന്നാമതായി, സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഏതെങ്കിലും മുസ്ലിമിനെ ജയിലിലടച്ചാല്‍ ഞാനും അതിലൊരാളാകും’- അദ്ദേഹം പറഞ്ഞു. ഹർഷ് മന്ദർ നടത്തിയ പ്രസംഗത്തിെൻറ പ്രസക്ത ഭാഗം ജെ.എൻ.യുവിലെ മലയാളി ഗവേഷകൻ അൻസിൽ കെ.എം ഫേസ്ബുക്കിൽ കുറിച്ചതോടെ ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.