ന്യൂഡൽഹി: ബലാത്സംഗത്തെ ന്യായീകരിച്ച് പ്രസംഗിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഒരുദിവസത്തിനുശേഷം അതല്ല ഉദ്ദേശിച്ചതെന്ന വാദവുമായി രംഗത്തെത്തി. വിവിധ കോണുകളിൽനിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് മുഖ്യമന്ത്രി തിരുത്തലുമായി രംഗത്തെത്തിയത്.
‘‘മിക്ക ബലാത്സംഗ കേസിലും ഇരയും പ്രതിയും ഏറെക്കാലമായി പരസ്പരം അടുത്തറിയുന്നവര്‍ ആയിരിക്കും. ദിവസങ്ങളോളം ഒരുമിച്ച് ചുറ്റിക്കറങ്ങും. അവസാനം തമ്മില്‍തല്ലി പിരിയും. പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ടെന്നു പറഞ്ഞ് പരാതി കൊടുക്കും. ബലാത്സംഗങ്ങള്‍ മുമ്പും ഒരുപാട് നടക്കുന്നുണ്ട്. ഇപ്പോഴും നടക്കുന്നു. അത്രേയുള്ളൂ’’ -പഞ്ച്കുള ജില്ലയിലെ കൽക്കയിൽ ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സ്ത്രീപീഡനങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ട് ബി.ജെ.പി നേതാവ് കൂടിയായ മുഖ്യമന്ത്രി പറഞ്ഞതാണിത്.
മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധതയാണ് പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. രാജ്യത്തിെൻറ പെൺമക്കളോട് മുഖ്യമന്ത്രി മാപ്പുപറയണം. സ്ത്രീവിരുദ്ധതയുടെ പേരിലുള്ള അങ്ങേയറ്റം കുറ്റകരമായ പ്രസ്താവനയാണിത്. പീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും തടയാനാവാത്തതിെൻറ കുറ്റം സ്ത്രീകളുടെ തലയിൽ കെട്ടിെവക്കുന്നത് പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഖട്ടറിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി. ബലാത്സംഗത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ എങ്ങനെ സ്ത്രീകൾ സുരക്ഷിതരാകും. ഹരിയാനയിലെ പീഡനക്കേസുകളിൽ പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ ഒരുപരിധിവരെ ഇത്തരം നിലപാടുകളും കാരണമാണെന്ന് കെജ്രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.