ന്യൂഡൽഹി: സ്ത്രീ ജനസംഖ്യ കുറവുള്ള ഹരിയാനയിലേക്ക് കശ്മീരിൽനിന്ന് പെൺകുട്ടി കളെ കൊണ്ടുവരാമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിെൻറ പ്രസംഗം വിവാദമായ ി. കേന്ദ്ര സർക്കാറിെൻറ വിവാദ നടപടിയിലൂടെ മുറിവേറ്റ കശ്മീരിമനസ്സുകളിൽ ഉപ്പുത േക്കുന്ന തരംതാണ പരിഹാസവുമായി ഖട്ടർക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും രംഗത്തുവന്നു.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി മോദി എടുത്തുകളഞ്ഞതോടെ കശ്മീരി പെൺകുട്ടികളെ ആർക്കും വിവാഹം കഴിക്കാമെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ വിക്രം സൈനി നടത്തിയ വിവാദ പരാമർശത്തിനു പിന്നാലെയാണ് പെൺഭ്രൂണഹത്യക്കും ബഹുഭർതൃത്വത്തിനും കുപ്രസിദ്ധമായ ഹരിയാനയിലെ ആർ.എസ്.എസുകാരനായ മുഖ്യമന്ത്രിയും അതേ ഭാഷയിൽ സംസാരിച്ചത്. ഹരിയാനയിലെ ഫത്തേഹ്ബാദിൽ വെള്ളിയാഴ്ച നടത്തിയ റാലിയിലായിരുന്നു ഖട്ടറിെൻറ വിവാദ പ്രസംഗം. ‘‘ആൺകുട്ടികളുടെ എണ്ണം കൂടുകയും പെൺകുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്നതിനാൽ ബിഹാറിൽനിന്ന് നമുക്ക് മരുമക്കളെ കൊണ്ടുവരണമെന്ന് നമ്മുടെ മന്ത്രി ധങ്കർജി പതിവായി പറയാറുണ്ട്. കശ്മീരും തുറന്നുവെന്നും ഇനി പെൺകുട്ടികളെ അവിടെനിന്നും കൊണ്ടുവരാമെന്നുമാണ് ഇപ്പോൾ ജനം പറയുന്നത്’’ എന്നായിരുന്നു പ്രസംഗം.
സ്ത്രീകളുടെ ജനസംഖ്യ കുറയുന്നതിന് ഹരിയാന കുപ്രസിദ്ധമാണെന്നും ഖട്ടർ തുടർന്നു. പെൺകുഞ്ഞുങ്ങളെ ഇവിടെ കൊല്ലുകയാണെന്നാണ് ആളുകൾ പറയുന്നത്. പെൺകുട്ടികളെ രക്ഷിക്കാനായി നാം നടത്തിയ കാമ്പയിൻ വഴി 1000 ആൺകുട്ടികൾക്ക് 850 പെൺകുട്ടികൾ എന്ന അനുപാതം ഇപ്പോൾ 933 പെൺകുട്ടികൾ എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ടെന്നും ഖട്ടർ പറഞ്ഞു.
ഖട്ടറിെൻറ പ്രസ്താവനയെ അപലപിച്ച രാഹുൽ ഗാന്ധി കശ്മീരി പെൺകുട്ടികളെക്കുറിച്ച പരാമർശം നികൃഷ്ടമാണെന്ന് വിശേഷിപ്പിച്ചു. ഇത്രയും ദുർബലവും അരക്ഷിതവും ശോചനീയവുമായ അവസ്ഥയിലുള്ള ഒരു മനുഷ്യനിൽ വർഷങ്ങളായുള്ള ആർ.എസ്.എസ് പരിശീലനം എന്തുണ്ടാക്കുന്നുവെന്നതിെൻറ തെളിവാണിതെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. പുരുഷന്മാർക്കു മാത്രം സ്വന്തമാക്കാനുള്ള സ്വത്തല്ല സ്ത്രീകളെന്നും രാഹുൽ ഖട്ടറിനെ ഒാർമിപ്പിച്ചു. ജമ്മു-കശ്മീരിലെ സ്നേഹമുള്ള മനുഷ്യരെക്കുറിച്ച് ഇത്രയും ഉന്നതമായ ഒാഫിസുകളിലിരിക്കുന്നവർ ഒൗചിത്യമില്ലാത്ത പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് പിന്മാറണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ജമ്മു-കശ്മീരിനെ മാത്രമല്ല, മൊത്തം രാജ്യത്തെ വേദനിപ്പിക്കുന്ന വാക്കുകളാണിതെന്ന് മമത കൂട്ടിച്ചേർത്തു.
വലിയ വിവാദമായതോടെ വാർത്ത വളച്ചൊടിച്ചതാണെന്ന ന്യായീകരണവുമായി ഖട്ടറും രംഗത്തുവന്നു. അതേസമയം, ന്യായീകരണത്തിെൻറ നിഷേധമായി പ്രസംഗത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.