'ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ'; കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ക്രൂര മർദനം

ചണ്ഡീഗഡ്: കാളയെ വാഹനത്തിൽ കൊണ്ടുപോയതിന് ഡ്രൈവർക്ക് ക്രൂര മർദനം. വാഹനത്തിന്റെ ഡ്രൈവർ അര്‍മാന്‍ ഖാനാണ് ആക്രമണത്തിനിരയായത്. ഹരിയാനയിലെ നൂഹിൽ ഡിസംബർ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിവരം.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. 'ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ' എന്ന് പറയാനും അക്രമി സംഘം ഡ്രൈവറെ നിർബന്ധിച്ചു. തുടർന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

സംഭവം ആള്‍ക്കൂട്ട കൊലപാതകമല്ലെന്നായിരുന്നു നയാബ് സൈനി പറഞ്ഞത്. സംസ്ഥാനത്ത് പശു സംരക്ഷണ നിയമങ്ങള്‍ കര്‍ശമായാണ് നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും നയാബ് സിങ് സൈനി പറഞ്ഞിരുന്നു.

Tags:    
News Summary - haryana-cow-vigilantes-assault-truck-driver-for-transporting-bulls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.